[ad_1]
കാലിഫോര്‍ണിയ: യുഎസിലെ ലോസ് ആഞ്ചല്‍സില്‍ ചൊവ്വാഴ്ച മുതല്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 10 ആയി. ഇനിയും മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ടുണ്ട്. അഗ്നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,500 കെട്ടിടങ്ങള്‍ വരെ തീപിടുത്തത്തില്‍ കത്തിനശിച്ചു, 2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. ഒരു ലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു. കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read Also:പ്രമുഖ ജ്വല്ലറിയില്‍ ഇന്‍കംടാക്‌സ് റെയ്ഡ്; വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചു
പസഫിക് പാലിസേഡ്സ്, അല്‍തഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ പ്രധാന കാരണം.
ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സിലെ തീപിടിത്തത്തിലും വ്യാപക നാശനഷ്ടമുണ്ടായി. താരങ്ങളുടെ വീടുകള്‍ അടക്കം കത്തിനശിച്ചു. പ്രദേശത്തെ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
[ad_2]