ഇസ്രയേലി ബന്ദികളെ വിട്ടയക്കണം , ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തുറക്കും : ഹമാസിന് മുന്നറിയിപ്പുമായി ട്രംപ് 

[ad_1]

വാഷിങ്ടൺ : ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ വർഷം ഒക്‌ടോബർ 7ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന് ശേഷം ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ചൊവ്വാഴ്ച ട്രംപ് ഭീകര സംഘടനയായ ഹമാസിന് മുന്നറിയിപ്പ് നൽകിയത്.

രണ്ടാഴ്ചയ്ക്കുള്ളിൽ താൻ അധികാരമേറ്റെടുക്കുമ്പോഴേക്കും ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തുറക്കപ്പെടുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജനുവരി 20 നാണ് അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരം കൈയ്യേറുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 7-ലെ ഭീകരാക്രമണത്തിൽ ബന്ദികളാക്കിയവരെ വിട്ടയക്കാൻ ഹമാസിന് 13 ദിവസത്തെ സമയമുണ്ട്.

2023 ഒക്‌ടോബർ 7-ന് ഹമാസ് ഭീകരർ കടലിൽ നിന്നും കരയിൽ നിന്നും ആകാശത്ത് നിന്നും ഇസ്രയേലിനെതിരെ സമ്പൂർണ ആക്രമണമാണ് നടത്തിയത്. വിദേശ പൗരന്മാരും കുഞ്ഞുങ്ങളും സ്ത്രീകളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ കുറഞ്ഞത് 1,300 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയി ഗാസയിൽ ബന്ദികളാക്കി.

ബന്ദികളാക്കിയവരിൽ നൂറോളം പേർ ഇപ്പോഴും ഗാസയിൽ ഹമാസ് തടവിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടയിലാണ് ട്രംപ് ഭീകർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

[ad_2]