ഒട്ടാവയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണത്തിൽ ഒരാൾ അറസ്റ്റിലായി. ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർക്കെതിരെ അക്രമം അഴിച്ചുവിട്ട 35-കാരൻ ഇന്ദർജീത് ഗോസൽ ആണ് അറസ്റ്റിലായത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ് കാനഡയിലെ പീൽ റീജിയണൽ പൊലീസ് അറസ്റ്റിലായത്.
ഉപാധികളോടെ ഗോസലിനെ വിട്ടയച്ചു. ഇയാളെ ബ്രാംപ്ടണിലെ ഒൻ്റാറിയോ കോടതിയിൽ ഹാജരാകുമെന്നും പീൽ റീജിയണൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ബ്രാംപ്ടണിലെ ഹിന്ദു മന്ദിറിൽ അക്രമം അഴിച്ചുവിട്ടത്. ഖാലിസ്ഥാൻ പതാകയും ബാനറുകളുമായി ഒരു സംഘം പ്രതിഷേധക്കാർ ഇരച്ചു കയറുകയായിരുന്നു.
ഇന്ത്യൻ ഉദ്യോഗസ്ഥർ പങ്കെടുത്ത കോൺസുലർ പരിപാടി തടസപ്പെടുത്തകയായിരുന്നു ലക്ഷ്യം. അക്രമികൾ ക്ഷേത്രത്തിന് പുറത്ത് വടികൊണ്ട് ആളുകളെ മർദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ സംഭവത്തെ അപലപിച്ചിരുന്നു.