മാളിലെ ശുചിമുറിയില്‍ ഒളിക്യാമറ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്



വാഷിങ്ടണ്‍: യുഎസില്‍ മാളിലെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. ചുമരില്‍ അസാധാരണമായി കണ്ട കറുത്ത വസ്തു എന്താണെന്ന് പരിശോധിച്ച ഒരു യുവതിയാണ് ഒളിക്യാമറയാണെന്ന് കണ്ടെത്തിയത്. യുവതി തന്നെ ഇത് പൊലീസിനെ ഏല്‍പ്പിച്ചു.

Read Also: തന്റെ അമ്മയ്‌ക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപണം: 45കാരിയെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി മുരളിയും സംഘവും

ക്യാമറയില്‍ നിന്ന് ക്യാമറ മാളില്‍ സ്ഥാപിക്കാന്‍ വന്ന 18 കാരനായ യുവാവിനെയും കണ്ടു. മറ്റു പല മാളുകളില്‍ നിന്നുള്ള ഒളിക്യാമറ ദൃശ്യങ്ങളും ക്യാമറയിലുണ്ടായിരുന്നു. പ്രതിയെ ക്യാമറയില്‍ കണ്ടതിന്റെ അടിയസ്ഥാനത്തില്‍ തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജ്ഞാതമായ മറ്റു ശുചിമുറികളിലെ ദൃശ്യങ്ങളും ക്യാമറയിലുണ്ടായിരുന്നു. സമാനമായ പല സംഭവങ്ങളും യുഎസില്‍ ഇതിന് മുന്‍പും കണ്ടിട്ടുണ്ട്.