ഹെലന്‍ ചുഴലിക്കാറ്റ്: മരണസംഖ്യ ഉയരുന്നു



മയാമി: ഹെലന്‍ ചുഴലിക്കൊടുങ്കാറ്റിലും കനത്ത മഴയിലും അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 189 ആയി. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഹെലന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്.
നൂറ് കണക്കിന് റോഡുകള്‍ തകര്‍ന്ന നിലയിലാണ്. നിരവധി പേര്‍ ഇപ്പോഴും ഇരുട്ടിലാണ്. നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നേസി, വിര്‍ജിനിയ എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് മരിച്ചത്.

Read Also: ഗാസയിലെ ഹമാസ് സര്‍ക്കാര്‍ തലവന്‍ റാവി മുഷ്താഹിയും കൊല്ലപ്പെട്ടു

നോര്‍ത്ത് കരോലിനയില്‍ 95 പേരാണ് മരിച്ചത്. സൗത്ത് കരോലിനയില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജോര്‍ജിയയില്‍ 25 പേരും ഫ്‌ലോറിഡയില്‍ 19 പേരും ടെന്നേസിയില്‍ ഒന്‍പത് പേരും മരിച്ചു. വിര്‍ജിനിയയില്‍ രണ്ട് പേര്‍ മരിച്ചു.

ഫ്‌ളോറിഡയിലെ ബിഗ് ബെന്‍ഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലന്‍ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോര്‍ജിയ, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്.