ഗാസാ സിറ്റി: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ചൊവ്വാഴ്ച്ച നടത്തിയ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹമാസ്. ഏഴുപേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡാണ് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തിയതെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി.
ജാഫയിലെ ലൈറ്റ് റെയിൽവേ സ്റ്റേഷനുസമീപത്താണ് വെടിവെപ്പുണ്ടായത്. വെടിയുതിർത്ത രണ്ടുപേരെ സുരക്ഷാസേന വധിച്ചിരുന്നു. വെസ്റ്റ്ബാങ്കിലെ ഹെബ്രോൺ നഗരത്തിൽനിന്നുള്ള പോരാളികളാണ് ആക്രമണത്തിനെത്തിയതെന്നും സംഘടന അറിയിച്ചു.