ബെയ്‌റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കന്‍ ലബനനിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി. ഫത്ത ഷെരിഫ് അല്‍ അമിന്‍ ആണ് കൊല്ലപ്പെട്ടത്. പലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. ഇസ്രയേല്‍ സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആക്രമണത്തില്‍ നിരവധി ഹിസ്ബുല്ല നേതാക്കളെ വധിച്ചതിനു പിന്നാലെയാണ് ഹമാസ് നേതാക്കളെയും ഇസ്രയേല്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
Read Also; കോടതി തീരുമാനം വലിയ ആശ്വാസം നല്‍കുന്നതല്ല, എങ്കിലും പടച്ചവന്‍ പ്രാര്‍ത്ഥന കേട്ടു: സിദ്ദിഖിന്റെ മകന്‍ ഷെഹീന്‍
ബെയ്‌റൂട്ടിലെ താമസ സമുച്ചയത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഹിസ്ബുല്ലയുമായുള്ള 2006ലെ യുദ്ധത്തിനുശേഷം ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ലബനനിലെ ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ രണ്ടാഴ്ചയായി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ നൂറിനു മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായും 350പേര്‍ക്കു പരുക്കേറ്റതായും ലബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.