നസ്‌റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം,പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക


ന്യുയോര്‍ക്ക്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിക്കുമ്പോള്‍ പ്രതികരണവുമായി അമേരിക്കയും. ഇത് നീതിയുടെ വിജയമാണെന്നാണ് പ്രതികരണം. നസ്‌റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം അറിയിച്ചു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നു.

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്ക അറിയിച്ചു. മാനവരാശി കണ്ട ഏറ്റവും വലിയ ഹീനകൃത്യത്തിന് അമേരിക്കയും മറുപടി പറയേണ്ടി വരുമെന്ന് മുന്നറിപ്പ് നല്‍കി ഇറാനും യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ബെയ്‌റൂത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെയും ഇസ്രയേലിലെയും ജനതയ്ക്ക് ഒരു സമ്പൂര്‍ണ്ണ യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും ഈ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.