ബംഗ്ലാദേശിലേയ്ക്ക് പോകാന്‍ ശ്രമിച്ച റോഹിങ്ക്യകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം:150 ലധികം പേര്‍ കൊല്ലപ്പെട്ടു


ധാക്ക : മ്യാന്മാറില്‍ നിന്ന് കലാപം നടക്കുന്ന ബംഗ്ലാദേശിലേയ്ക്ക് പോകാന്‍ ശ്രമിച്ച റോഹിങ്ക്യകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം.
150 ലധികം പേര്‍ കൊല്ലപ്പെട്ടു. മ്യാന്‍മറിലെ പടിഞ്ഞാറന്‍ നഗരമായ റാഖൈനിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നദിയുടെ തീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവര്‍ മൗംഗ്ഡോ നഗരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബംഗ്ലാദേശിലെ നാഫ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തെ റാഖൈന്‍ വംശീയ വിഭാഗത്തിന്റെ സൈനിക വിഭാഗമായ അരാകന്‍ ആര്‍മി നിഷേധിച്ചു.

കഴിഞ്ഞയാഴ്ച മുതല്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ വംശജരാണ് പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ പലരും. 2021 മുതല്‍, മ്യാന്‍മറില്‍ ആഭ്യന്തര യുദ്ധം നടക്കുന്നുണ്ട്, അതിനാല്‍ ഒരു തരത്തിലുള്ള യാത്രയും അനുവദനീയമല്ല. അതേസമയം ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകള്‍ തങ്ങളെ സ്വീകരിക്കുമെന്ന ധാരണയിലാണ് ഇവര്‍ ബംഗ്ലാദേശിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. .