നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ ഒലിച്ചുപോയി: 63 യാത്രക്കാരെ കാണാനില്ല



കാഠ്മണ്ഠു: നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ 63 ആളുകള്‍ സഹിതം ഒലിച്ചു പോയതായി റിപ്പോര്‍ട്ട്.മ ദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ് സംഭവം.

രണ്ടു ബസുകളിലുമായി ഡ്രൈവര്‍മാര്‍ സഹിതം 63 പേരാണുണ്ടായിരുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മേഖലയില്‍ തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിബന്ധമാകുന്നുണ്ട്. അപകടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ ദുഃഖം രേഖപ്പെടുത്തി.

അഞ്ചുഡസന്‍ യാത്രക്കാരുമായി ബസ് കാണാതാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രചണ്ഡ എക്‌സില്‍ കുറിച്ചു.