ലോകത്തിലെ ഏറ്റവും തിരക്കേറിയ ജോണ്‍.എഫ്.കെന്നഡി എയര്‍പോര്‍ട്ടില്‍ വമ്പന്‍ ക്ഷേത്രം വരുന്നു


ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും തിരക്കേറിയ ന്യൂയോർക്കിലെ ജോണ്‍ .എഫ്. കെന്നഡി എയർപോർട്ടില്‍  ക്ഷേത്രം നിർമ്മിക്കാൻ തീരുമാനം .
ജെഎഫ്കെ അതോറിറ്റിയാണ് ഇതിന് അനുമതി നല്‍കിയത്.ജെഎഫ്‌കെ ബോർഡിന്റെ അനുമതിയും ഉടൻ ലഭിച്ചേക്കും.

ന്യൂയോർക്ക് ഇസ്‌കോണ്‍, സേവാ ഇൻ്റർനാഷണല്‍ ഉള്‍പ്പെടെ നൂറിലധികം സംഘടനകള്‍ ഇതിനായി ഓണ്‍ലൈൻ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസില്‍വാനിയ എന്നിവയുള്‍പ്പെടെ അമേരിക്കയിലെ മറ്റ് 5 സംസ്ഥാനങ്ങളില്‍ നിന്നുള്ള 1 ലക്ഷത്തിലധികം ആളുകള്‍ ക്ഷേത്രനിർമ്മാണത്തിനായി ഒപ്പ് കാമ്ബയിനും ആരംഭിച്ചു. ഒന്നര വർഷത്തിനകം ക്ഷേത്രം സജ്ജമാകും.

ജെഎഫ്‌കെ എയർപോർട്ടില്‍ ഇതിനോടകം കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ്, മുസ്ലീം, ജൂത മതങ്ങളുടെ ആരാധനാലയങ്ങളുണ്ടെന്ന് ഇസ്‌കോണ്‍ അമേരിക്കയിലെ രാഷേശ്വർ ദാസ് പറഞ്ഞു . വിമാനത്താവളത്തില്‍ ഹിന്ദു ക്ഷേത്രം പണിയണമെന്ന ആവശ്യം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. എയർപോർട്ടിലെ ആയിരത്തോളം വരുന്ന ഹിന്ദു ജീവനക്കാരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ചത്.

ജെഎഫ്കെ വിമാനത്താവളത്തിന്റെ ഇൻ്റർനാഷണല്‍ ടെർമിനലില്‍ നിലവിലുള്ള സ്ഥലത്താകും ക്ഷേത്രം നിർമ്മിക്കുക . ക്ഷേത്രത്തിന്റെ നിർമ്മാണം മുതല്‍ അതിന്റെ ദൈനംദിന നടത്തിപ്പ് വരെ, ഇസ്‌കോണ്‍ ഇൻ്റർനാഷണലിലെയും വിമാനത്താവളത്തിലെയും ഹിന്ദു ജീവനക്കാർക്കാണ് . ജെഎഫ്‌കെ വിമാനത്താവളത്തില്‍ നിന്ന് പ്രതിദിനം 2500 വിമാനങ്ങള്‍ പറക്കുന്നുണ്ട് . പ്രതിവർഷം 6 കോടി യാത്രക്കാർ ഇവിടെയെത്തുന്നു. അതുകൊണ്ട് തന്നെ ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നത് സനാതനധർമ്മം കൂടുതല്‍ പ്രശസ്തിയാർജ്ജിക്കാൻ കാരണമാകുമെന്നും രാഷേശ്വർ ദാസ് പറഞ്ഞു .