യുകെയില്‍  മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു



ലണ്ടന്‍: യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെര്‍ബിയ്ക്ക് അടുത്താണ് സംഭവം. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് മരിച്ചത്.

നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജ്- റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്.

Read Also: വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു: സംഭവം കോഴിക്കോട് എന്‍ഐടി കാമ്പസില്‍

അതേസമയം, നാലു മാസങ്ങള്‍ക്ക് മുമ്പ് അവധിയില്‍ നാട്ടില്‍ പോയ പ്രവാസി മലയാളി കെട്ടിടത്തില്‍ നിന്ന് വീണു നിര്യാതനായി. കോഴിക്കോട് രാമനാട്ടുകരക്കടുത്ത് പുതുക്കോട് സ്വദേശി ശബ്‌ന മന്‍സിലില്‍ സഹീര്‍ (44) ആണ് കണ്ണൂരില്‍ വെച്ച് ജോലിക്കിടെ ശനിയാഴ്ച മരിച്ചത്.

ജനുവരിയില്‍ നാട്ടില്‍ പോയി മെയ് ഒന്നിന് തിരികെ വരാനിരിക്കെ സ്‌പോണ്‍സര്‍ ഒരു മാസം കൂടി അവധി നീട്ടി നല്‍കിയിരുന്നു. ഇതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തിയുള്ള സഹീറിന്റെ അകാല വേര്‍പാട്. അവധിക്കാലത്ത് ഇടയ്‌ക്കെല്ലാം പെയിന്റിങ് ജോലിക്ക് പോയിരുന്നു. ജോലിക്കിടെ ഒരു കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് ഗുരുതരാവസ്ഥയിലായ സഹീറിനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.