ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മാനസികാരോഗ്യപ്രശ്‌നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി
ആംസ്റ്റര്‍ഡാം: ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മാനസികാരോഗ്യപ്രശ്‌നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി.
നെതര്‍ലന്‍ഡ്‌സ് സ്വദേശിയായ സൊറായ ടെര്‍ ബീക് ആണ് വരുന്ന മേയില്‍ ദയാവധം സ്വീകരിക്കുന്നതെന്ന് ദി ഫ്രീ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷാദരോഗം, ഓട്ടിസം, ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നിവയോട് പൊരുതുകയായിരുന്നു സെറായ.
സെറായയുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ദയാവധത്തിനുള്ള സാധ്യത തേടിയത്. ദയാവധം നിയമവിധേയമായിട്ടുള്ള രാജ്യം കൂടിയാണ് നെതര്‍ലന്‍ഡ്‌സ്.
സെറായയുടെ വാര്‍ത്ത പുറത്തുവന്നതോടെ ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്കും ദയാവധം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് പ്രധാന വിമര്‍ശനം.
സൊറായ പറഞ്ഞു.
ദയാവധം സ്വീകരിക്കുന്ന പ്രക്രിയയേക്കുറിച്ചും സൊറായ പറഞ്ഞിട്ടുണ്ട്. ‘ഡോക്ടര്‍ ഒരിക്കലും വന്നയുടന്‍ കിടക്കാന്‍ പറയുകയും ദയാവധം ആരംഭിക്കുകയും ചെയ്യില്ല. മറിച്ച് തന്നോട് തയ്യാറാണോ എന്നു ചോദിക്കും. വീണ്ടും തനിക്ക് ഈ തീരുമാനത്തിന് ഉറപ്പാണോ എന്നു ചോദിക്കും. തുടര്‍ന്ന് അവര്‍ പ്രക്രിയ ആരംഭിക്കുകയും തനിക്ക് നല്ല യാത്ര ആശംസിക്കുകയും ചെയ്യും. തന്റെ കാര്യത്തില്‍ നല്ലൊരു ഉറക്കമായിരിക്കും ആശംസിക്കുക. കാരണം, സുരക്ഷിതമായ യാത്ര ആശംസിക്കുന്നത് തനിക്കിഷ്ടമല്ല, കാരണം താനെവിടെയും പോകുന്നില്ല- സൊറായ പറയുന്നു.
സൊറായയുടെ വീട്ടില്‍ വച്ചാണ് ദയാവധം നടത്തുന്നത്. ആദ്യം സെഡേഷനില്‍ ആക്കിയതിനുശേഷം ഹൃദയമിടിപ്പ് നില്‍ക്കാനുള്ള മരുന്ന് നല്‍കുകയാണ് ഡോക്ടര്‍ ചെയ്യുക. സെറായയുടെ കാമുകനും ഈ സമയം ഒപ്പമുണ്ടായിരിക്കും. മരണാനന്തര ചടങ്ങുകള്‍ തനിക്കായി ചെയ്യരുതെന്നും സൊറായ കാമുകനെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.