സ്വസ്ഥമായി ഉറങ്ങാൻ പോലും ഭയം, ഏത് നിമിഷം വേണമെങ്കിലും ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകാം! കോന്യയിൽ സംഭവിക്കുന്നതെന്ത് ?


നിന്നനില്പിൽ അഗാധമായ ഗർത്തങ്ങൾ രൂപപ്പെടുന്ന ഒരു സ്ഥലം ഭീമിയിലുണ്ട്. തുർക്കിയിലെ’സിങ്ക്‌ഹോളുകളുടെ ഗ്രാമം’ (The village of sinkholes) എന്നറിയപ്പെടുന്ന കോന്യ ബേസിൻ മേഖല ആണിത്. ഭൂമിശാസ്ത്രപരമായി നിരവധി പ്രത്യേകതകൾ ഉള്ള സ്ഥലമാണിത്. കൃഷി പ്രദേശം കൂടിയായ ഈ വലിയ പീഠഭൂമിയുടെ ഏറ്റവും വലിയ പ്രത്യേകത വലിയ വലിയ ഗർത്തങ്ങൾ ഇടതടവില്ലാതെ രൂപപ്പെടുന്നു എന്നതാണ്. ഇങ്ങനെ രൂപപ്പെടുന്ന ​ഗർത്തങ്ങളിൽ പലതും സൂര്യപ്രകാശം പോലും എത്താത്ത വിധം അഗാധമാണ്. നിന്നനിപ്പില്‍, എപ്പോൾ വേണമെങ്കിലും ഇത്തരത്തില്‍ അഗാധമായ കുഴികൾ രൂപപ്പെടും. ഇവിടുത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നതും ഇത് തന്നെ.

ഈ കുഴികൾ കാരണം ഇവിടുത്തെ ജനങ്ങൾക്ക് രാത്രി കാലങ്ങളിൽ സ്വസ്ഥമായി ഉറങ്ങാൻ പോലും ഇപ്പോള്‍ ഭയമാണ്. ഏത് നിമിഷം വേണമെങ്കിലും കാലിനടയിലെ മണ്ണ് താഴ്ന്ന്, ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയേക്കാമെന്നത് തന്നെ. വരൾച്ച, വിപുലമായ ഭൂഗർഭജല വിനിയോഗം തുടങ്ങിയ ഘടകങ്ങളാണ് സിങ്ക് ഹോൾ രൂപീകരണത്തിൻ്റെ വർദ്ധനവിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇവിടെ, ഭൂഗർഭ, ഉപരിതല ജലത്തിൻ്റെ 80% വും കാർഷിക ആവശ്യങ്ങൾക്കായി ഒഴുകുന്നു, തടം പ്രതിവർഷം 2.45 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം) വെള്ളം ഉപയോഗിക്കുന്നു, അതിൻ്റെ ഫലമായി പ്രതിവർഷം ശരാശരി 500 ദശലക്ഷം ക്യുബിക് മീറ്റർ ജലകമ്മി ഉണ്ടാകും.

ഓരോ വർഷവും ഭൂഗർഭജലനിരപ്പ് ഏകദേശം 2 മീറ്റർ കുറയുന്നു, ഭാവിയിൽ കടുത്ത ജലക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആണ് വിദഗ്ധർ നൽകുന്നത്. സിങ്കോളുകളുടെ വ്യാപനം കോനിയയിൽ മാത്രം ഒതുങ്ങുന്നില്ല, കരാമൻ, അക്സറേ, നിഗ്ഡെ, നെവ്സെഹിർ, എസ്കിസെഹിർ, അങ്കാറ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലും അവ ഉയർന്നുവന്നിട്ടുണ്ട്, അരിക് പറഞ്ഞു. കൂടാതെ, കോനിയയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അയൽരാജ്യമായ സക്കറിയ തടത്തിൽ സിങ്കോൾ സംഭവങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും തുർക്കിയുടെ കാർഷിക മേഖലയുടെ ഹൃദയം എന്നറിയപ്പെടുന്ന പ്രദേശമാണ് കോന്യ. ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഫാമുകളുമെല്ലാം ഇവിടെയുണ്ട്. എന്നാല്‍ 2,500 ​ഓളം ഗർത്തങ്ങൾ അടുത്ത കാലത്തായി ഇവിടെ രൂപപെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയിൽ 700 എണ്ണം ആഴം കൂടിയവയാണ്. എന്ന് വച്ചാല്‍ നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാരം എത്താത്ത അത്രയേറെ ആഴമേറിയവ. കോന്യ ടെക്‌നിക്കൽ സർവകലാശാലയുടെ ഗവേഷണ പ്രകാരം ഇവയിൽ അധികവും കരാപ്‌നർ എന്ന പട്ടണത്തിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ​ഗർത്തങ്ങൾ പ്രദേശവാസികളുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ​ഗർത്തങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നതോടെ വ്യാപക കൃഷി നാശവും ഒപ്പം തങ്ങളുടെ വീടുകൾ തന്നെ നിന്നനില്‍പ്പില്‍ കുഴിയെടുക്കുമോയെന്ന ഭയവും പ്രദേശവാസികള്‍ക്കുണ്ട്. ഭാവിയില്‍ ഈ പ്രശ്നം രൂക്ഷമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.