ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ: മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ


ഹോളിവുഡ്: ഈ വർഷത്തെ ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ. ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്.

മികച്ച സംവിധായകനായി ക്രിസ്റ്റഫർ‌ നോളനെ തെരഞ്ഞെടുത്തപ്പോൾ മികച്ച നടന്റെ ഓസ്കർ പുരസ്കാരം കിലിയൻ‌ മർഫിക്ക് ലഭിച്ചു. ഓപ്പൺഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം റോബർട്ട് ഡൗണി ജൂനിയറിന് ലഭിച്ചു. മികച്ച ഒറിജിനൽ സ്‌കോറിനുള്ള പുരസ്കാരം ഓപ്പൺഹൈമറിനാണ് ലഭിച്ചത്. മികച്ച എഡിറ്ററിനുള്ളള പുരസ്കാരം ജെന്നിഫർ ലേം(ഓപ്പൺഹൈമർ), മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ (ഒപ്പൻഹൈമർ) എന്നിവരും നേടി.

13 നോമിനേഷനുകളുമായാണ് ഓസ്കറിൽ ഓപ്പൺഹൈമർ എത്തിയത്. റോബർട്ട് ഡൗണി ജൂനിയറിന്റെ കരിയറിലെ ആദ്യ ഓസ്കാർ നേട്ടമാണ്. ഇതിനകം 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെയാണ് ഓസ്കാറിലും താരമായിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പൺഹൈമർ.പുവര്‍ തിങ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. ദ ഹോള്‍ഡോവേഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി.

ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററായിരുന്നു പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. മാർട്ടിൻ സ്കോസെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിന് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു. എട്ട് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച ബാര്‍ബിക്ക് മികച്ച ഒറിജില്‍ സോങ്ങ് വിഭാഗത്തില്‍ മാത്രമായിരുന്നു പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, മാസ്‌ട്രോ, ര്‍, പാസ്റ്റ് ലീവ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിച്ച മറ്റു സിനിമകൾ.