എല്ലാം ശരിയായി, തിരികെയെത്തി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും: തകരാർ പരിഹരിച്ചു



ഒരു മണിക്കൂറോളം നീണ്ട പ്രതിസന്ധിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ച് ഫെയ്സ്ബുക്ക്. പ്ലാറ്റ്ഫോമിന്‍റെ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ പോസ്റ്റിന് പിന്നാലെയാണ് തകരാര്‍ പരിഹരിച്ചത്. ഫെയ്സ്ബുക്ക് തിരികെയെത്തി അല്പസമയത്തിന് ശേഷമാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം ആരംഭിച്ചത്. രാത്രി ഒമ്പ് മണിയോടെയാണ് ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം നിലച്ചത്.

ഉപഭോക്താക്കളുടെ ഡിവൈസില്‍ നിന്നും താനേ ലോഗ് ഔട്ട് പോവുകയായിരുന്നു സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോം. ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണാനാകുന്നുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ട്വിറ്റര്‍ സജീവമായിരുന്നു. നിരവധി പേരാണ് വിഷയം ഉന്നയിച്ചത്. ഫെയ്​സ്ബുക്ക് ഡൗണ്‍, ഇന്‍സ്റ്റഗ്രാം ഡൗണ്‍ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു.