അല്‍ ജസീറയുടെ ഗാസ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വാഷ ഹമാസ് ഭീകരന്‍; തെളിവ് പുറത്തുവിട്ട് ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സ്

[ad_1]

ന്യൂഡല്‍ഹി: അല്‍ ജസീറയുടെ ഗാസ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വാഷ ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറായി പ്രവര്‍ത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്). വടക്കന്‍ ഗാസ മുനമ്പില്‍ നിന്ന് മുഹമ്മദ് വാഷയുടെ ഒരു ലാപ്‌ടോപ്പ് ഐഡിഎഫ് കണ്ടെടുത്തതായി ഐഡിഎഫിന്റെ ഇസ്രായേലി അറബിക് വക്താവ് ലെഫ്റ്റനന്റ് അവിചയ് അദ്രെയ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഖത്തര്‍ ആസ്ഥാനമായ മാദ്ധ്യമസ്ഥാപനമാണ് അല്‍ ജസീറ.

ഹമാസ് കമാന്‍ഡറെന്ന നിലയില്‍ വാഷയുടെ പങ്കാളിത്തം തെളിയിക്കുന്ന ചിത്രങ്ങള്‍ ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്നതായി അദ്രെയ് പറഞ്ഞു. ഒക്ടോബര്‍ 7 ന്റെ ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ ഉപയോഗിച്ചതിന് സമാനമായ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ഉപകരണങ്ങളും ഡ്രോണുകളും 32 കാരനായ റിപ്പോര്‍ട്ടര്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ലാപ്ടോപ്പില്‍ നിന്ന് ലഭിച്ചത്.

വാഷയ്ക്ക് എതിരെ ഉയര്‍ന്നിരിക്കുന്ന
ഗുരുതരമായ ആരോപണങ്ങളോട് അല്‍ ജസീറയോ ഖത്തര്‍ സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അല്‍ ജസീറ മാദ്ധ്യമപ്രവര്‍ത്തകന് പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് ഇത് ആദ്യ സംഭവമല്ല. ഇതിന് മുന്‍പും തെളിവുകളെ മുന്‍നിര്‍ത്തി ഐഡിഎഫ് ഇക്കാര്യം ഉന്നയിച്ചിരുന്നു.

 

[ad_2]