ലണ്ടന്‍: പത്തൊമ്പതുകാരിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കോടതിയില്‍ കുറ്റം സമ്മതിച്ചു. യുകെ ക്രോയ്ഡോണിലെ വീട്ടില്‍ വെച്ചാണ് ഇന്ത്യക്കാരിയായ 19കാരി മെഹക് ശര്‍മ്മയെ ഭര്‍ത്താവായ പ്രതി സാഹില്‍ ശര്‍മ്മ (24) കൊലപ്പെടുത്തിയത്.
Read Also: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം
കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി കുറ്റ സമ്മതം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് വൈകുന്നേരം 4.15ന് ശേഷം സാഹില്‍ ശര്‍മ്മ എമര്‍ജന്‍സി നമ്പറില്‍ പൊലീസിനെ വിളിച്ച് ആഷ് ട്രീ വേയിലെ വീട്ടില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ചലനമറ്റ നിലയില്‍ കിടക്കുന്ന മെഹക് ശര്‍മ്മയെയാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും 20 മിനിറ്റിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഒക്ടോബര്‍ 31ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതാണ് മരണ കാരണമെന്ന് കണ്ടെത്തി. ഏപ്രില്‍ 26ന് സാഹില്‍ ശര്‍മ്മക്കുള്ള ശിക്ഷ വിധിക്കും. എന്നാല്‍ പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. നിരന്തരം ചോദ്യം ചെയ്തിട്ടും കൊലയ്ക്ക് പിന്നിലെ കാരണം യുവാവ് വെളിപ്പെടുത്തിയിട്ടില്ല.