കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇനി മുതൽ മുലപ്പാൽ

[ad_1]

കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണമാണ് മുലപ്പാല്‍. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് വേണ്ടി ചെയ്യുന്ന സകല ധര്‍മ്മങ്ങളും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നിര്‍വഹിക്കുന്നത് മുലപ്പാലാണ്. എന്നാല്‍ പരമാവധി മൂന്നോ നാലോ വയസ് വരെയൊക്കെയാണ് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കാറ്. അതിന് ശേഷം മുലപ്പാലില്‍ നിന്ന് ലഭിക്കുന്ന അവശ്യം ഘടകങ്ങള്‍ മറ്റു ഭക്ഷണത്തിലൂടെ ലഭ്യമാക്കുകയാണ് പതിവ്. ഭക്ഷണത്തിലൂടെ ലഭിക്കാത്ത ചിലത് കൂടി മുലപ്പാല്‍ നല്‍കുന്നുണ്ട്. മുതിര്‍ന്നവര്‍ക്കാണെങ്കില്‍ മുലപ്പാലിലൂടെ ഇവ നേടുക സാധ്യമല്ല. അതിനാല്‍ വിലമതിക്കാനാകാത്ത ഈ ഘടകങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ചില മരുന്ന് കമ്പനികള്‍.

മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ‘ഹ്യൂമണ്‍ മില്‍ക്ക് ഒലിഗോസാക്രൈഡ്’ എന്ന ഘടകം മനുഷ്യന്റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുമെന്നാണ് ഇവർ പറയുന്നത്. ഇത് വയറ്റില്‍ ചെന്നുകഴിഞ്ഞാല്‍ ദഹിക്കാതെ കിടക്കും, ശേഷം അങ്ങനെ തന്നെ മലാശയത്തിലെത്തും.അവിടെ വച്ച്‌ നമ്മുടെ ശരീരത്തിന് ആവശ്യമായ ചിലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് അവ സഹായം നല്‍കുന്നു. വിവിധ തരത്തിലുള്ള അണുബാധകളെ ചെറുക്കാനും മറ്റ് പല അസുഖങ്ങളെയും പ്രതിരോധിക്കാനുമുള്ള കഴിവ് അതോടെ നമുക്ക് നേടാനാകുന്നു.

‘DowDuPont Inc’ , ‘BASF’ എന്നീ കമ്പനികളാണ് നിര്‍ണ്ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യശരീരത്തെ ആരോഗ്യമുള്ളതാക്കി കാത്തുസൂക്ഷിക്കാന്‍ അത്രമാത്രം സഹായകമാകുന്ന മരുന്നായിരിക്കും ഇവര്‍ വികസിപ്പിച്ചെടുക്കുന്നത് എന്നാണ് ഗവേഷകരുടെയും പക്ഷം.

[ad_2]