50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


അറ്റ്‌ലാന്റാ: വീടില്ലാത്ത ഒരാൾക്ക് അഭയം കൊടുത്തതിന് പിന്നാലെ ഇന്ത്യക്കാരനായ എംബിഎ വിദ്യാര്‍ത്ഥി അമേരിക്കയില്‍ കൊല്ലപ്പെട്ടിരുന്നു. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ വിവേക് സൈനിയാണ് കടുത്ത ലഹരിക്ക് അടിമയായ ജൂലിയന്‍ ഫോക്‌നരുടെ ആക്രമണത്തിൽ ജോര്‍ജിയയില്‍ കൊല്ലപ്പെട്ടത്. അതിക്രൂരമായ ആക്രമണമാണ് ഇയാൾക്ക് നേരെ ഉണ്ടായതെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

read also: ഗവര്‍ണറെ വിടാതെ എസ്എഫ്ഐ: കളമശേരിയിലും കരിങ്കൊടി പ്രയോഗം, പക്ഷെ ഏറ്റില്ല!

25കാരനായ വിവേക് ജോര്‍ജിയയിലെ ലിത്തോനിയയിലെ ഒരു സ്റ്റോറില്‍ പാര്‍ട് ടൈം ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഭവന രഹിതനായി അലഞ്ഞു നടന്നിരുന്ന ജൂലിയന്‍ ഫോക്‌നർ ഈ സ്റ്റോറിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. പുറത്തു കനത്ത തണുപ്പായതിനാല്‍ ജൂലിയനെ സ്റ്റോറില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. ഫോക്‌നറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയും ഭയവും തോന്നിയതിനെ തുടര്‍ന്ന് വിവേക് ഇയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസിനോട് ഇത് സംബന്ധിച്ച്‌ പരാതിയും ഫോണില്‍ വിളിച്ച്‌ നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ വിവേക് സൈനി മരിച്ച്‌ കിടക്കുന്നതും അതിന് മുകളില്‍ ജൂലിയന്‍ കയറി നില്‍ക്കുന്നതുമാണ് കാണുന്നത്. വിവേകിന്റെ തലയില്‍ ചുറ്റിക കൊണ്ട് 50 തവണയില്‍ അധികം ആവര്‍ത്തിച്ച്‌ ശക്തിയായി അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.