അമിത വണ്ണം കുറയ്ക്കാന്‍ പുത്തന്‍ പരീക്ഷണവുമായി കിം ജോങ് ഉന്‍


സോള്‍: ഉത്തരകൊറിയയില്‍ അമിത വണ്ണം കുറയ്ക്കാന്‍ പുത്തന്‍ പരീക്ഷണവുമായി കിം ജോങ് ഉന്‍. കുറഞ്ഞ കലോറി ബിയറാണ് കിം ഭരണകൂടം പുറത്തിറക്കിയത്. ഉത്തര കൊറിയയില്‍ ബിയര്‍ ഉപഭോഗം ആഗോള ശരാശരിയേക്കാള്‍ വളരെയധികം കൂടുതലാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യനിര്‍മാണ കമ്പനിയാണ് കലോറി കുറഞ്ഞ ബിയര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ പഞ്ചസാര കുറവാണെന്നാണ് പറയപ്പെടുന്നത്. ബിയറിന്റെ ഏറ്റവും പുതിയ പതിപ്പാണിതെന്ന് ഉത്തരകൊറിയന്‍ മാദ്ധ്യമമായ മോണിംഗ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

കിം ജോങ്ങിന്റെ ഭരണത്തിന് കീഴില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണി മൂലം മരിക്കുന്നതായാണ് റിപ്പോര്‍ട്ട്. എങ്കിലും ബിയറിനും അരി ഉപയോഗിച്ചുള്ള സോജു എന്ന പാനീയത്തിനും വന്‍ ഡിമാന്‍ഡാണ്. രാജ്യത്ത് റൈസ് വൈന്‍ സോജു ആണ് സാധാരണയായി ഉപയോഗിക്കുന്നതെന്ന് പ്രമുഖ ടൂര്‍ മാനേജര്‍ റോവന്‍ ബെയര്‍ഡ് പറയുന്നു.