ഒട്ടാവ: പാർലമെന്റിൽ നാസി വിമുക്തഭടനെ പ്രശംസിച്ച കാനഡ സ്പീക്കര്‍ രാജിവച്ചു. കാനഡയിലെ ഹൗസ് ഓഫ് കോമണ്‍സ് ലോവര്‍ ചേംബര്‍ സ്പീക്കറായ ആന്റണി റോട്ട ചൊവ്വാഴ്ച രാജിവെക്കുന്നതായി അറിയിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സികയുടെ കാനഡ സന്ദര്‍ശന വേളയ്ക്കിടെയാണ് സംഭവം.
Also read-നാസി ബന്ധമുള്ള സൈനികന് ജസ്റ്റിന്‍ ട്രൂഡോയുടെ ആദരം; കനേഡിയന്‍ സ്പീക്കര്‍ ജൂതസമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞു
ഗാലറിയിലിരുന്ന യാരസ്ലാവ് ഹൻകയെ (98) റഷ്യയ്ക്കെതിരെ യുദ്ധം ചെയ്ത ‘യുക്രെയ്ൻ ഹീറോ’ എന്നു റോട്ട വിശേഷിപ്പിച്ചത്. പാർലമെന്റ് അംഗങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിച്ചു ഹൻകയെ ആദരിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി യൂണിറ്റില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനികനായിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ രൂക്ഷ വിമർശനമാണ് റോട്ട നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ സ്പീക്കർ ക്ഷമാപണം നടത്തിയിരുന്നു. തുടർന്ന് അദ്ദേഹം നിയമസഭാംഗങ്ങളോട് രാജി പ്രഖ്യാപിക്കുകയായിരുന്നു.