കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ മദ്യം കൊടുത്തു: അമ്മ അറസ്റ്റില്‍


കാലിഫോര്‍ണിയ: കുഞ്ഞിന്റെ കരച്ചില്‍ അസഹ്യമെന്നു പറഞ്ഞു കുഞ്ഞിന് മദ്യം കൊടുത്ത ‘അമ്മ അറസ്റ്റിൽ. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ വന്നപ്പോഴാണ് അമ്മ മദ്യം കുടിപ്പിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലാണ് സംഭവം.

read also: മയക്കുമരുന്ന് വേട്ട: അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് നിന്ന് ഹെറോയ്ൻ പിടിച്ചെടുത്തു

ഓണസ്റ്റി ഡി ലാ ടോറി (37) എന്ന യുവതിയാണ് അറസ്റ്റിലായത്. ശനിയാഴ്ച റിയാല്‍ട്ടോയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ‘മദ്യലഹരിയില്‍’ ആയിരുന്ന കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയതോടെ സംഭവം പുറത്തറിഞ്ഞത്. കാര്‍ ഓടിച്ചുവരുന്നതിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോൾ മറ്റ് മാര്‍ഗമില്ലതെ വന്നതോടെ മദ്യം നല്‍കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞതായി സാന്‍ ബെര്‍ണാര്‍ഡിനോ പോലീസ് അറിയിച്ചു.