ബൊളീവിയ: സ്പൈഡർമാനാകാൻ ശ്രമിച്ച് ചിലന്തിയുടെ കടിയേറ്റ കുട്ടി ആശുപത്രിയിൽ. ബൊളീവിയയിലാണ് സംഭവം. വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു ചിലന്തിയുമായി ഏറ്റുമുട്ടി സൂപ്പർ പവറുകൾ നേടുന്നതിനുള്ള ശ്രമത്തിനിടയൊണ് കുട്ടിയെ ചിലന്തി കടിച്ചത്.
വീടിനോട് ചേർന്നുള്ള ഒരു നദിക്ക് സമീപത്ത് വച്ചാണ് ബ്ലാക്ക് വിഡോ സ്‌പൈഡർ ഇനത്തിൽപ്പെട്ട വിഷാംശമുള്ള ചിലന്തി കുട്ടിയെ കടിക്കുന്നത്. ചിലന്തിയുടെ കടിയേറ്റാൽ തനിക്ക് സ്‌പൈഡർമാനെ പോലെ സൂപ്പർ പവറുകൾ ലഭിക്കുമെന്ന വിശ്വാസത്തിൽ കുട്ടി തന്നെയാണ് ചിലന്തിയെ തന്റെ കൈപ്പത്തിയുടെ പുറകിൽ കടിക്കാൻ അനുവദിച്ചത്.
എന്നാൽ, കുറച്ച് നേരത്തിന് ശേഷം കുഞ്ഞിന് ശരീര വേദനയും ക്ഷീണവും അനുഭവപ്പെടാൻ ആരംഭിച്ചു. ഇതോടെ കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.