പാകിസ്ഥാനിൽ ഹിന്ദു ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി; 5 കോടി മോചനദ്രവ്യം


പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു ബിസിനസുകാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ജഗദീഷ് കുമാര്‍ മുകി എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. ജൂണ്‍ 20ന് രാത്രി കാഷ്‌മോര ജില്ലയിലെ ബക്ഷാപൂരിലുള്ള തന്റെ കട അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവെയാണ് ഇദ്ദേഹത്തെ സംഘം തട്ടിക്കൊണ്ടുപോയത്. ജഗദീഷിനെ കാണാതായതോടെ ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ പരാതിയുമായി കാഷ്‌മോര പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് കറാച്ചി പോലീസ് ആസ്ഥാനത്തും പരാതിയുമായി എത്തി. ജൂലൈ 31ന് ജഗദീഷിന്റെ മകന്‍ നരേഷിന് ഈ സംഘം ഒരു വീഡിയോ അയച്ചു.

കൈയ്യും കാലും, കഴുത്തും കെട്ടിയിട്ട നിലയിലുള്ള ജഗദീഷിന്റെ വീഡിയോയായിരുന്നു അത്. കൂടാതെ ചിലര്‍ ജഗദീഷിനെ മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.സംഘത്തിലെ ഒരാള്‍ ജഗദീഷിന്റെ തലയില്‍ തോക്ക് വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീഡിയോയില്‍ സഹായത്തിനായി കരയുന്ന ജഗദീഷിനെയും കാണാം. ഈ സംഘം ആവശ്യപ്പെടുന്ന പണം നല്‍കി തന്നെ രക്ഷിക്കൂവെന്നാണ് ഇദ്ദേഹം പറയുന്നത്. 5 കോടി പാകിസ്ഥാനി രൂപയാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും ജഗദീഷ് വീഡിയോയിലൂടെ പറയുന്നുണ്ട്.

Also read-പ്രായപൂർത്തിയാകാത്ത 91 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ശിശു സംരക്ഷണ കേന്ദ്രത്തിലെ മുൻ ജീവനക്കാരനെതിരെ കേസ്

പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം രൂക്ഷമാകുന്നുവെന്ന പ്രചരണങ്ങള്‍ക്കിടെയാണ് ഈ സംഭവം. രാജ്യത്തെ ഹിന്ദുക്കളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും ഭീഷണിപ്പെടുത്താനായി മതനിന്ദ കുറ്റം ആരോപിക്കുന്നതും നിര്‍ബന്ധിത മതപരിവര്‍ത്തനവും സ്ഥിരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും എച്ച്ആര്‍സിപി അഭ്യര്‍ത്ഥിച്ചിരുന്നു.പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവാണ്.

ഇത്തരത്തില്‍ ആക്രമണങ്ങളില്‍ പൊറുതി മുട്ടി പാകിസ്ഥാന്‍ ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങിയഒരു സിഖ് കുടുംബത്തിന്റെ. ഇത് ഒറ്റപ്പെട്ട സംഭവമല്ല ഇത്തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സമീപകാലത്ത് നടന്ന നിരവധി ആക്രമണങ്ങളാണ് നടന്നത്.പാകിസ്ഥാനില്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ സഹിക്കാനാകാതെ ഒരു സിഖ് കുടുംബം ജൂലൈ 25ന് വാഗ അതിര്‍ത്തിയിലെത്തിയിരുന്നു. സര്‍ക്കാരും മുസ്ലീങ്ങളും തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇവരുടെ ആരോപണം. പാകിസ്ഥാന്‍ വിട്ടുപോകണമെന്നാണ് അവരുടെ ആവശ്യമെന്നും കുടുംബം പറഞ്ഞിരുന്നു.

Also read-മരിക്കാൻ കിടന്ന ബന്ധുവിനോട് ഹിന്ദി സംസാരിച്ച ഇന്ത്യൻ വംശജനെ അമേരിക്കൻ കമ്പനി പിരിച്ചുവിട്ടു

ഇന്ത്യയില്‍ 43 ദിവസം താമസിക്കാനുള്ള വിസ മാത്രമേ തങ്ങളുടെ പക്കലുള്ളൂവെന്നും അവര്‍ പറഞ്ഞിരുന്നു. വിസ കാലാവധി നീട്ടി നല്‍കണമെന്നും അല്ലെങ്കില്‍ ഒരു അഭയം നല്‍കണമെന്നുമാണ് ഇവരുടെ അഭ്യര്‍ത്ഥന. പാകിസ്ഥാനിലെ പ്രാദേശിക ജനത തങ്ങളുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. സിഖുകാരെ കൊല്ലുന്നത് അവിടെ സാധാരണമാണ്. ഇന്ത്യന്‍ പൗരത്വത്തിനായി തങ്ങള്‍ അപേക്ഷിക്കുകയാണെന്നും സിഖ് കുടുംബം പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ജൂലൈ 22നാണ് ആകാശ് കുമാര്‍ ഭീല്‍ എന്ന യുവാവിന്റെ മൃതദേഹം പാകിസ്ഥാനിൽ അഴുകിയ നിലയില്‍ കണ്ടെത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ സഹര്‍ ഗ്രാമത്തിനടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വിവാഹിതനാണ് ആകാശ്.ജൂലൈ 16ന് ഇദ്ദേഹം തന്റെ സുഹൃത്ത് അക്മല്‍ ഭട്ടിയോടൊപ്പം പോയിരുന്നു. അതിന് ശേഷം ആകാശിനെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് അക്മല്‍ ഭട്ടിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതോടെ ഭട്ടിയെ വെറുതെ വിട്ടു. കൊല നടത്തിയ അജ്ഞാതര്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം.