കാഠ്മണ്ഡു: ഫ്ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേയ്ക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് തീ പിടിച്ചത്. തുടര്‍ന്ന് അധികൃതര്‍ പരിഭ്രാന്തിയിലായെങ്കിലും നിലവില്‍ തകരാര്‍ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായി.
169 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിനാണ് തീ പിടിച്ചത്. എഞ്ചിന്‍ തകരാറാണ് തീ പിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കാഠ്മണ്ഡു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്.