ഇന്ത്യ ലോകശക്തിയായി മാറുന്നു, ഇന്ത്യയെ ശക്തമായ രാജ്യമായി മാറ്റാന്‍ പ്രയത്‌നിച്ച പ്രധാനമന്ത്രി മോദിക്ക് യുഎസിന്റെ ആശംസ
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജീന റൈമോണ്ടാ. ‘ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹം, ജനങ്ങളോടുള്ള മോദിയുടെ പ്രതിബദ്ധത പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്’, റൈമോണ്ടാ പറഞ്ഞു. ഇന്ത്യാ ഹൗസില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റൈമോണ്ടാ. ഇന്ത്യ ലോകശക്തിയായി മാറുന്നതിന് പിന്നില്‍ നരേന്ദ്ര മോദിയുടെ പ്രയത്‌നമാണെന്നും റൈമാണ്ടോ വ്യക്തമാക്കി.
ഇന്ത്യയെ പട്ടിണിയില്‍ നിന്നും കൈപിടിച്ചുയര്‍ത്തി ആഗോള ശക്തിയാക്കുകയാണ് മോദിയുടെ ലക്ഷ്യം. അതാണ് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മിത ബുദ്ധി വിപ്ലവത്തെ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് നയിക്കുമെന്നും റൈമോണ്ടാ പറഞ്ഞു.