പാകിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു! ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് പാകിസ്ഥാനികൾ കൊള്ളയടിച്ചു

ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനിൽ വൻ പ്രതിഷേധം. ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് ഒന്നടങ്കമാണ് പാകിസ്ഥാനികൾ കൊള്ളയടിച്ചത്. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ഉണ്ടായ അനാസ്ഥ ജനങ്ങളെ പ്രകോപിപ്പിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമിട്ടത്. പാകിസ്ഥാനിലെ മെൻസെഹ്റയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലാണ് സംഘർഷം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഭരണകൂടത്തിന്റെ അനാസ്ഥയിൽ നിരവധി തവണ പാകിസ്ഥാനിലെ പൗരന്മാർ തിരിച്ചടിച്ചിരുന്നു. കടുത്ത ഭക്ഷ്യ ക്ഷാമം നിലനിൽക്കുമ്പോൾ, ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിലെ അഴിമതിയും വൈകിപ്പിക്കലുമാണ് പൊതുജനങ്ങളെ പ്രകോപിപ്പിച്ചത്. തുടർന്നാണ് ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് കൊള്ളിയടിക്കപ്പെട്ടത്. ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ ചാക്കുകൾ പ്രതിഷേധക്കാർ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ഇത്തരത്തിൽ നൂറിലധികം ചാക്കുകളാണ് കടത്തിയത്. ഈ തിരക്കിൽ അകപ്പെട്ടാണ് ജനങ്ങൾക്ക് പരിക്കേറ്റത്.