അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. പുലർച്ചെ 5:49 നാണ് റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപോർട്ടനുസരിച്ച് കാബൂളിൽ നിന്ന് 85 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മാർച്ച് 22 ന് അഫ്ഗാനിസ്ഥാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12 പേർ കൊല്ലപ്പെടുകയും രാജ്യത്തുടനീളവും പാകിസ്ഥാനിലുമായി 250 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർച്ച് 21 ന് അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അന്ന് ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.