റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരും. സൗദി ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയിൽ താമസിക്കുന്നവരും, ഇതിന് മുൻപ് ഹജ് അനുഷ്ഠിക്കാത്തവരുമായ പൗരന്മാർക്കും, പ്രവാസികൾക്കും ഹജ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി റമദാൻ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്.
അഞ്ച് കൊല്ലത്തിന് മുൻപ് ഹജ് അനുഷ്ടിച്ചവരായ ആഭ്യന്തര തീർത്ഥാടകർക്ക് റമദാൻ 10-ന് ശേഷം (പരമാവധി രജിസ്ട്രേഷൻ അവസാനിക്കുന്നത് വരെ) രജിസ്ട്രേഷൻ നിർവഹിക്കാവുന്നതാണ്.