പാവകളുടെ തലയറുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രാവാക്യം വിളിക്കുന്ന കുഞ്ഞുങ്ങള്‍, ഭീതി പരത്തി വീഡിയോ
സിറിയ : ഇസ്ലാമിക് സ്റ്റേറ്റിനെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പങ്ക് വച്ച സ്‌കൂള്‍ അസിസ്റ്റന്റിന് തടവ് ശിക്ഷ . ഓസ്ട്രിയയിലെ ലിന്‍സിലാണ് സംഭവം. പാവകളുടെ തലയറുത്ത് , ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രാവാക്യം വിളിച്ച് , ആയുധങ്ങളുമായി നില്‍ക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോകളാണ് 19 കാരിയായ സ്‌കൂള്‍ അസിസ്റ്റന്റ് പങ്ക് വച്ചത് . അഞ്ച് മാസത്തെ തടവ് ശിക്ഷയാണ് യുവതിയ്ക്ക് ലഭിച്ചത്.
സ്‌കൂള്‍ അസിസ്റ്റന്റുമാരില്‍ ഒരാളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെക്കുറിച്ച് തൊഴിലുടമയ്ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു . സംഭവം നടക്കുമ്പോള്‍ ജീവനക്കാരി പ്രായപൂര്‍ത്തിയാകാത്തവളായിരുന്നുവെന്നും, ലിന്‍സ് നഗരത്തിലെ നിയമം അനുശാസിക്കുന്ന ശിക്ഷാവിധിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അതിനാലാണ് ശിക്ഷ കുറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി