നെയ്റോബി: സ്വയം യേശു ക്രിസ്തുവാണെന്ന് പ്രഖ്യാപിച്ച യുവാവിനെ കുരിശിൽ തറയ്ക്കാൻ ഒരുങ്ങി നാട്ടുകാർ. ജീവന് അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരിക്കുകയാണ് കെനിയക്കാരനായ എലിയു സിമിയു.
എലിയു പറയുന്നത് പോലെ ഇയാൾ യേശു ക്രിസ്തുവാണെങ്കില് മൂന്നാം നാള് ഉയര്‍ത്തെഴുന്നേല്‍ക്കുമല്ലോ. അതുകൊണ്ട് ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തുടർന്ന് നാട്ടുകാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ഇയാൾ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്.