ദോഹ: ഉപഭോക്താക്കൾ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നതിന് വാണിജ്യ ശാലകൾ ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി ഖത്തർ. അധിക ഫീസ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സൗകര്യപ്രദമായി നേരിട്ട് കറൻസി നൽകാനോ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ മുഖേന ഇലക്ട്രോണിക് പേയ്മെന്റ് നടത്താനോ ഉള്ള അവകാശം ഉപഭോക്താക്കൾക്കുണ്ട്. രാജ്യത്തെ എല്ലാ വാണിജ്യ ശാലകളും ക്യൂആർ കോഡ്, ഡിജിറ്റൽ വാലറ്റ്, ബാങ്ക് കാർഡ് തുടങ്ങി രാജ്യത്ത് അംഗീകരിച്ച ഇ-പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.