ലണ്ടൻ: ഇന്ത്യൻ പൗരത്വനിയമത്തിന്റെ മാതൃകയിൽ പുതിയ നിയമം ആവിഷ്ക്കരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബ്രിട്ടനിലേക്ക് എത്തുന്ന അനധികൃതമായി കുടിയേറ്റക്കാരെ തള്ളിക്കൊണ്ടുള്ള നിലപാടാണ് ഋഷി സുനക് സ്വീകരിച്ചിട്ടുള്ളത്. അനധികൃതമായുള്ള കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ യുകെയിൽ എത്തുന്നവരെ തങ്കടലിലാക്കുമെന്നും ആഴ്ചകൾക്കുള്ളിൽ ഇവിടെനിന്ന് അവരെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
ഇവരെ സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കിൽ അങ്ങോട്ടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നത് പോലെ പിന്നീട് യുകെയിൽ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് ഋഷി സുനക് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മാത്രം 45,000ൽ അധികം കുടിയേറ്റക്കാരാണ് തെക്കുകിഴക്കൻ ഇംഗ്ലണ്ടിന്റെ തീരത്ത് അനധികൃതമായി ബോട്ടുകളിൽ വന്നിറങ്ങിയത്. 2018 ൽ വന്നവരേക്കാൾ 60% കൂടുതൽപ്പേരാണ് കഴിഞ്ഞ വർഷം ഇങ്ങനെ ഇംഗ്ലണ്ടിൽ എത്തിയത്. ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം. അതേസമയം, പുതിയ നീക്കത്തിനെചിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.