കുട്ടികള്‍ക്ക് പോഷകാഹാരം നൽകണം; അടിയന്തര സഹായം അഭ്യർഥിച്ച് ശ്രീലങ്ക
കൊളംബോ: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് ശ്രീലങ്കയെ കൂടുതൽ വലയ്ക്കുന്നു.
രാജ്യത്ത് കുട്ടികളിൽ പോഷകാഹാരക്കുറവ് അതിവേഗം പടരുകയാണെന്ന് ശ്രീലങ്കൻ സർക്കാർ പറയുന്നു.
കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും അവർക്ക് പോഷകാഹാരം നൽകുന്നതിനും രാജ്യം അടിയന്തര സഹായം സഹായമഭ്യര്‍ത്ഥിച്ചു.