തുടക്കം മികച്ചതാക്കി റിയൽമി, ആദ്യ സെയിലിൽ റിയൽമി നാർസോ 70 പ്രോ നേടിയത് വമ്പൻ കൈയ്യടി


ഉപഭോക്താക്കളെ ഞെട്ടിച്ച് കൊണ്ട് കഴിഞ്ഞ ദിവസം റിയൽമി വിപണിയിൽ എത്തിച്ച ഹാൻഡ്സെറ്റാണ് റിയൽമി നാർസോ 70 പ്രോ. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഇവ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ ഈ 5ജി ഹാൻഡ്സെറ്റിന്റെ ആദ്യ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് റിയൽമി നാർസോ 70 പ്രോ വാങ്ങാനാകുക. ആദ്യ സെയിലിൽ 1000 രൂപയുടെ കിഴിവ് നേടാനാകും. ഇതിനോടൊപ്പം തന്നെ 2,299 രൂപ വിലമതിക്കുന്ന റിയൽമി ബഡ്സ് ടി300 എന്ന ഇയർബഡ്സും സൗജന്യമായി ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ആരംഭിച്ചത്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ, ആമസോണിൽ നിന്നോ പർച്ചേസ് ചെയ്യാവുന്നതാണ്.

ഫുൾ എച്ച്ഡി+ റെസല്യൂഷൻ സ്ക്രീനിലാണ് റിയൽമി നാർസോ വന്നിരിക്കുന്നത്. ഇതിന് 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഫോണിന്റെ സ്ക്രീനിന് 120 ഹെർട്സ് റീഫ്രഷ് റേറ്റാണുള്ളത്. 67W SuperVOOC ചാർജിങ്ങിനെ റിയൽമി ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 19 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജാകും. മീഡിയാടെക് ഡൈമൻസിറ്റി 7050 5G ആണ് ചിപ്സെറ്റ്. ഇത് മാലി G68 ജിപിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

സോണി IMX890 സെൻസറുള്ള 50 എംപി മെയിൻ ഷൂട്ടർ ഫോണിന് പിൻവശത്ത് വരുന്നു. ഇതിന് 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയുമുണ്ട്. OIS പിന്തുണയുള്ള ക്യാമറയാണ്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 സ്റ്റോറേജ് വേരിയന്റുകളിൽ റിയൽമി നാർസോ 70 പ്രോ 5ജി വാങ്ങാവുന്നതാണ്. 8GB റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപയും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുളള ഫോണിന് 21,999 രൂപയുമാണ് വില.