കേരളത്തിൽ നിരവധി വരിക്കാരുള്ള ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. വ്യത്യസ്തവും നൂതനവുമായ നിരവധി റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കാറുണ്ട്. വില കുറഞ്ഞ റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്നു എന്നതാണ് ബിഎസ്എൻഎല്ലിനെ വ്യത്യസ്തമാക്കുന്നത്. ഇപ്പോഴിതാ പോക്കറ്റിൽ ഒതുങ്ങുന്ന മറ്റൊരു റീചാർജ് അവതരിപ്പിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. വെറും 99 രൂപയ്ക്കാണ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
99 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോൾ ലഭിക്കുന്നതാണ്. 18 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രാജ്യത്തെ മുഴുവൻ സർക്കിളുകളിലും ബിഎസ്എൻഎൽ ഈ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനിന് എസ്എംഎസ് ആനുകൂല്യങ്ങളോ, ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല. ബിഎസ്എൻഎൽ ഒരു സെക്കൻഡറി സിം കാർഡായി ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ ഫീച്ചർ.