കണ്ണിന് സുരക്ഷയൊരുക്കാൻ ഇനി വാട്സ്ആപ്പും! തീമിൽ കിടിലൻ മാറ്റങ്ങൾ എത്തുന്നു


ഓരോ ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകൾ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ കണ്ണിന് സുരക്ഷയൊരുക്കുന്ന കിടിലൻ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഡാർക്ക് തീമിൽ പ്രവർത്തിക്കുമ്പോൾ വാട്സ്ആപ്പിന് പ്രത്യേക നിറം നൽകുന്ന തരത്തിലാണ് സജ്ജീകരണം. ഇത് ആപ്പിന്റെ ഇന്റർഫേഴ്സിനെ കൂടുതൽ ആകർഷകമാക്കുന്നതിനോടൊപ്പം, കണ്ണിന് സുരക്ഷയും ഒരുക്കും.

ദീർഘനേരം വാട്സ്ആപ്പിൽ സമയം ചെലവഴിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും പുതിയ ഫീച്ചർ. ഇതോടെ, വാട്സ്ആപ്പ് കൂടുതൽ സുഗമമായി ഉപയോഗിക്കാനാകും. ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ വാട്സ്ആപ്പിന്റെ വെബ് വേർഷനിൽ എത്തിയേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് പുതിയ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. തുടർന്ന് ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കളിലേക്ക് കൂടി എത്തുന്നതാണ്. നിലവിൽ, ഫീച്ചറുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.