ഫോട്ടോ ഡിലീറ്റായാലും ഇനി പേടിക്കേണ്ട! ഗൂഗിൾ വീണ്ടെടുക്കും, ഈ ടിപ്പുകൾ അറിയാം


സ്മാർട്ട്ഫോണിൽ എടുക്കുന്ന ഫോട്ടോകളെല്ലാം സാധാരണയായി ഗൂഗിൾ ഫോട്ടോസിൽ സ്റ്റോർ ചെയ്യാറുണ്ട്. ഫോട്ടോകൾ വീണ്ടെടുക്കാനുള്ള മികച്ച ഓപ്ഷൻ കൂടിയാണ് ഗൂഗിൾ ഫോട്ടോസ്. അതുകൊണ്ടുതന്നെ അബദ്ധവശാൽ ഏറ്റവും വിലപ്പെട്ടതെന്ന് കരുതുന്ന ഫോട്ടോ ഡിലീറ്റായി പോയാൽ അവ വീണ്ടെടുക്കാൻ ഇനി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. വിവിധ മാർഗങ്ങളിലൂടെ ഫോട്ടോകൾ വീണ്ടെടുക്കാൻ സാധിക്കും. ഇവ എങ്ങനെയെന്ന് പരിചയപ്പെടാം.

ആദ്യം ഗൂഗിൾ ഫോട്ടോസിലെ ട്രാഷ് ബിൻ പരിശോധിക്കുക. 60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താൽക്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിൻ. ഗൂഗിൾ ഫോട്ടോസിൽ ലൈബ്രറിയിലാണ് ട്രാഷ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ, എളുപ്പത്തിൽ തന്നെ ഡിലീറ്റ് ചെയ്ത ചിത്രം വീണ്ടെടുക്കാൻ സാധിക്കും. ഡിലീറ്റായ ചിത്രം ടാപ്പ് ചെയ്ത് പിടിച്ചാണ് റീസ്റ്റോർ ചെയ്യേണ്ടത്.

ട്രാഷ് ബിന്നിൽ ഫോട്ടോകൾ ഇല്ലെങ്കിൽ ഗൂഗിൾ ഡ്രൈവിന്റെ സഹായം തേടാവുന്നതാണ്. ഫോട്ടോ ഫയൽ നെയിം, കീ വേഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകി ഫോട്ടോ വീണ്ടെടുക്കാൻ സാധിക്കും. അതേസമയം, ഓട്ടോമാറ്റിക് ബാക്കപ്പ് ഇനേബിൾ ചെയ്തിട്ടില്ലെങ്കിൽ ഫോണിൽ എടുക്കുന്ന ചിത്രം ഫോണിന്റെ ഗ്യാലറിയിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഗാലറിയിൽ നിന്ന് ഫോട്ടോ എളുപ്പത്തിൽ വീണ്ടെടുക്കാവുന്നതാണ്.