ചാനൽ ഉടമകൾക്ക് കൂടുതൽ നിയന്ത്രണം നൽകാൻ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്, ഉടൻ എത്തിയേക്കുമെന്ന് സൂചന

[ad_1]

ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ആകർഷകമായ ഫീച്ചറുകൾ തന്നെയാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പിനെ വ്യത്യസ്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ ചാനൽ അഡ്മിന്മാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്സ്ആപ്പ്. ചാനൽ ഉടമകൾക്ക് കൂടുതൽ പേരെ അഡ്മിനാക്കാൻ കഴിയുന്ന ഫീച്ചറിനാണ് രൂപം നൽകുന്നത്. ചാനൽ ഉടമകൾക്ക് തിരഞ്ഞെടുത്ത ഉപഭോക്താക്കളെ അഡ്മിനാക്കാൻ കഴിയും. ഇതിനായി ഇൻവിറ്റേഷൻ അയക്കാനുള്ള ഓപ്ഷനാണ് നൽകുക. പരമാവധി 15 പേർക്ക് ഇൻവിറ്റേഷൻ അയക്കാനാകും. ഇതോടെ, ഉപഭോക്താവ് ഇൻവിറ്റേഷൻ ആസെപ്റ്റ് ചെയ്താൽ മാത്രമാണ് അഡ്മിനാകാൻ സാധിക്കുകയുള്ളൂ.

അഡ്മിന്മാർക്ക് ചാനലിന്റെ പേര്, ഐക്കൺ, വിവരങ്ങൾ എന്നിവ പോലെയുള്ള വിശദാംശങ്ങൾ പരിഷ്കരിക്കാനാകും. ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കൊപ്പം, ചാനലിന്റെ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ സജീവമായി പങ്കെടുക്കാൻ അഡ്മിന്മാർക്ക് കഴിയുന്നതാണ്. ഐഒഎസ് പ്ലാറ്റ്ഫോമിലെ വാട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ദൃശ്യമാകുന്ന ‘ഇൻവൈറ്റ് അഡ്മിൻ’ എന്ന ഓപ്ഷനിലൂടെയാണ് ചാനൽ ഉടമകൾക്ക് മറ്റ് അഡ്മിന്മാരെ നിയമിക്കാനാവുക. ഇത് വിജയകരമായാൽ ഉടൻ തന്നെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാക്കാനാണ് വാട്സ്ആപ്പിന്റെ പദ്ധതി.

[ad_2]