സ്വാതന്ത്ര്യദിനം ഇത്തവണ വോഡഫോൺ-ഐഡിയയോടൊപ്പം ആഘോഷമാക്കാം, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു


സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ-ഐഡിയ (വി). ഇത്തവണ വിയുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 50 ജിബി വരെ അധിക ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 199 രൂപയ്ക്ക് മുകളിലുള്ള എല്ലാ അൺലിമിറ്റഡ് റീചാർജുകൾക്കും 50 ജിബി അധിക ഡാറ്റ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ, 1,449 രൂപ, 3,099 രൂപ തുടങ്ങിയ റീചാർജ് പായ്ക്കുകളിൽ 50 രൂപയുടെയും, 75 രൂപയുടെയും തൽക്ഷണ ഇളവുകളും ലഭിക്കും.

വി ആപ്പ് മുഖാന്തരം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ നേടിയെടുക്കാവുന്നതാണ്. ഓഗസ്റ്റ് 18 വരെയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ഓഫറുകൾക്ക് പുറമേ, ആകർഷകമായ സമ്മാനങ്ങളും ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. വി ആപ്പിലെ സ്പിൻ ദി വീൽ മത്സരത്തിൽ ഓരോ മണിക്കൂറിലും വിജയിക്കുന്നവർക്ക് 3,099 രൂപയുടെ കോംപ്ലിമെന്ററി റീചാർജ് പായ്ക്ക് ലഭിക്കുന്നതാണ്. ഒരു വർഷമാണ് ഈ പായ്ക്കിന്റെ കാലാവധി.