പ്രീമിയം റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? വിവോ എക്സ്90 പ്രോ പ്ലസ് വിപണിയിലേക്ക്


പ്രീമിയം റേഞ്ചിലുളള സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനാണ് വിവോ. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ വിവോയ്ക്ക് സാധിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ചിലും, മിഡ് റേഞ്ചിലും വിവോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ടെങ്കിലും, ഇത്തവണ പ്രീമിയം റേഞ്ച് ഹാൻഡ്സെറ്റുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിവോയുടെ പ്രീമിയം ഹാൻഡ്സെറ്റായ വിവോ എക്സ്90 പ്രോ പ്ലസ് ഓഗസ്റ്റ് 13-ന് വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1400×3200 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 221 ഗ്രാം മാത്രമാണ് ഈ സ്മാർട്ട്ഫോണിന്റെ ഭാരം. കറുപ്പ്, ചുവപ്പ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക.

50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 50 മെഗാപിക്സൽ ക്യാമറ, 64 മെഗാപിക്സൽ ക്യാമറ എന്നിങ്ങനെ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700 എംഎഎച്ച് ലിഥിയം-പോളിമർ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 33 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ എക്സ്90 പ്രോ പ്ലസ് സ്മാർട്ട്ഫോണുകൾക്ക് 74,390 രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്.