ആഗോളവിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ വിവോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ വിപണിയിൽ അവതരിപ്പിക്കുന്ന 5ജി ഹാൻഡ്സെറ്റാണ് വിവോ വൈ78 പ്ലസ്. നിരവധി ഫീച്ചറുകളോടെയാണ് വിവോ വൈ78 പ്ലസ് 5ജി വിപണിയിൽ എത്തുക. അതിനാൽ, വിവോ ആരാധകർ വളരെ ആകാംക്ഷയോടെയാണ് ഈ ഹാൻഡ്സെറ്റിനെ കാത്തിരിക്കുന്നത്. വിവോ വൈ78 പ്ലസ് 5ജിയിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.78 ഇഞ്ച് വലിപ്പവും, 1080×2400 റെസലൂഷനും ഉളള അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1300 നിറ്റ്സ് ബ്രൈറ്റ്നസും, 120 ഹെർട്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഉള്ള ക്യാമറ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കുന്ന വിവോ വൈ78 പ്ലസ് 5ജിയുടെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.