ഇൻഫിനിക്സ് ജിടി 10 പ്രോ വിപണിയിൽ അവതരിപ്പിച്ചു


ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സിന്റെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തി. ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

വിപുലമായ ഗെയിമിംഗ് ഫീച്ചറുകളാണ് ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷത. കുറഞ്ഞ വിലയിൽ ഗെയിമിംഗ് സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് ഇൻഫിനിക്സ് ജിടി 10 പ്രോ. 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2460 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 8050 എംടി6893 ചിപ്സൈറ്റിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയാണ്. 108 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഇൻഫിനിക്സ് ജിടി 10 പ്രോയുടെ ഇന്ത്യൻ വിപണി വില 19,999 രൂപയാണ്.