വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! അനിമേറ്റഡ് അവതാർ ഫീച്ചർ എത്തി


കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിൽ അനിമേറ്റഡ് അവതാർ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള അവതാർ പായ്ക്കിന്റെ പരിഷ്കരിച്ച പതിപ്പാണ് അനിമേറ്റഡ് അവതാർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.16.12 അപ്ഡേറ്റിനായി പുതിയ വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്.

നിലവിലുള്ള അവതാർ ഫീച്ചറിൽ നിന്നും മെച്ചപ്പെട്ട രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന തരത്തിലാണ് അനിമേറ്റഡ് അവതാർ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. പതിവായി അവതാർ പായ്ക്ക് ഉപയോഗിക്കുന്നവർക്ക് പരിഷ്കരിച്ച പതിപ്പ് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. അവതാർ ടാബ് തുറന്നുനോക്കിയാൽ ഈ ഫീച്ചർ ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. ലേറ്റസ്റ്റ് അപ്ഡേറ്റിലേക്ക് മാറാത്തവർക്കും, ആനിമേറ്റഡ് അവതാറുകൾ അയക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഉടൻ തന്നെ ഈ പരിഷ്കരിച്ച പതിപ്പ് എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്.