ലെനോവോ എൽഒക്യു 15ഐആർഎച്ച്8 വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം


മികച്ച ലാപ്ടോപ്പ് ബ്രാൻഡുകളുടെ പട്ടികയിൽ ജനപ്രീതിയുള്ള നിർമ്മാതാക്കളാണ് ലെനോവോ. ബജറ്റ് റേഞ്ചിലും, പ്രീമിയം റേഞ്ചിലും ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ബ്രാൻഡ് തന്നെയാണ് ലെനോവോ. അത്തരത്തിൽ ലെനോവോ പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പാണ് ലെനോവോ എൽഒക്യു 15ഐആർഎച്ച്8. ഓഗസ്റ്റ് ഒന്നിനാണ് ഈ ലാപ്ടോപ്പ് വിപണിയിലെത്തിയത്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ലെനോവോ എൽഒക്യു 15ഐആർഎച്ച്8 ലാപ്ടോപ്പ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 13th Gen Intel Core i7-13820H പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയാണ്. 4 cell 60 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 2.4 കിലോഗ്രാം മാത്രമാണ്. ലെനോവോ എൽഒക്യു 15ഐആർഎച്ച്8 ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 1,14,990 രൂപയാണ്.