ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിംഗ്സ് ഡെയ്സ് വിൽപ്പനയ്ക്കാണ് തുടക്കമായിരിക്കുന്നത്. ഇതോടെ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, വയർലെസ് ഇയർ ബഡുകൾ എന്നിവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഓഫർ വിലയിൽ വാങ്ങാൻ സാധിക്കും. അതേസമയം, ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്കായി ഇന്നലെ മുതൽ തന്നെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലേക്കുള്ള ആക്സസ് ലഭിച്ചിട്ടുണ്ട്.
റിയൽമി ജിടി നിയോ 3ടി, വിവോ ടി2 5ജി, വിവോ ജി62, നത്തിംഗ് ഫോൺ വൺ, ഗൂഗിൾ പിക്സൽ 6എ, ഗൂഗിൾ പിക്സൽ 7, ഓപ്പോ റെനോ 8 പ്രോ തുടങ്ങിയ ഹാൻഡ്സെറ്റുകൾ ഓഫർ വിലയിൽ സ്വന്തമാക്കാൻ കഴിയുന്നതാണ്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിലിനൊപ്പമാണ് ഫ്ലിപ്കാർട്ടിൽ ബിഗ് സേവിംഗ്സ് ഡേയ്സ് സെയിൽ ആരംഭിച്ചിട്ടുള്ളത്. അതിനാൽ, ഉപഭോക്താക്കൾക്ക് വിലകൾ തമ്മിൽ താരതമ്യം ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങാവുന്നതാണ്.