വിപണിയിലെ താരമാകാൻ വൺപ്ലസ് എത്തുന്നു, കിടിലൻ ഫീച്ചറുകൾ അടങ്ങിയ പുതിയ ഹാൻഡ്സെറ്റ് ഉടൻ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആളുകൾ ഇഷ്ടപ്പെടുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. വ്യത്യസ്ഥ തരത്തിലുള്ള ഒട്ടനവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ വൺപ്ലസ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് OnePlus Ace 2. ഈ ഹാൻഡ്സെറ്റുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.7 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകുന്നത്. 1080×2412 പിക്സൽ റെസലൂഷനും, 394 പിപിഐ പിക്സൽ ഡെൻസിറ്റിയും നൽകിയിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 100 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. OnePlus Ace 2 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 34,999 രൂപയാണ്.