സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗ്യാലക്സി എ54 5ജി സ്മാർട്ട് ഫോണാണ് ഇപ്പോൾ വിപണിയിലെ താരമായിരിക്കുന്നത്. ഈ ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാം.
6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മീഡിയടെക് ഡെമൻസിറ്റി 700 എംപി6833 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
50 മെഗാപിക്സൽ ട്രപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 4കെ വീഡിയോ റെസല്യൂഷൻ ലഭ്യമാണ്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ മോഡലിന്റെ വില 24,999 രൂപയാണ്.