സാംസംഗിന്റെ ഫോൾഡബിൾ ഫോണുമായി മത്സരിക്കാനൊരുങ്ങി ഓപ്പോ, കിടിലൻ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു

സാംസംഗിന്റെ ഫോൾഡബിൾ ഫോണുമായി മത്സരത്തിന് ഒരുങ്ങുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഇത്തവണ ഓപ്പോയുടെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം.

6.8 ഇഞ്ച് പ്രൈമറി സ്ക്രീനും, 3.62 ഇഞ്ച് കവർ ഡിസ്പ്ലേയുമാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്. 1080×2,520 റെസലൂഷനും, 120 ഹെർട്സ് അഡാപ്‌റ്റീവ് റിഫ്രഷ് റേറ്റും, 1,600 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണ് നൽകിയിട്ടുള്ളത്. അതേസമയം, ഫോണിന്റെ കവർ ഡിസ്പ്ലേക്ക് 382×720 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് നൽകിയിട്ടുണ്ട്. ഒക്ട കോർ മീഡിയടെക് ഡെമൻസിറ്റി 9000+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്. 44 വാട്സ് സൂപ്പർവൂക്ക് ചാർജിംഗ് സപ്പോർട്ടും, 4,300 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ വിപണി വില 89,999 രൂപയാണ്.